വോള്‍ക്കര്‍: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
ദില്ലി: വോള്‍ക്കര്‍ പ്രശ്നത്തില്‍ ദേശീയ ഉപദേശക സമതി നേതൃസ്ഥാനത്ത് നിന്നുള്ള സോണിയാ ഗാന്ധിയുടെ രാജിയാവശ്യപ്പെട്ട് എന്‍ഡിഎ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും ഇറങ്ങിപ്പോയി.
നട്വര്‍ സിംഗിന്റെ രാജിയെ തുടര്‍ന്ന് സഭാനടപടികള്‍ തടസം കൂടാതെ നടന്നെങ്കിലും പ്രശ്നത്തില്‍ സര്‍ക്കാര്‍ രണ്ടുതരം നിലപാടുകള്‍ സ്വീകരിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.
ലോക്സഭയില്‍ ഇറങ്ങിപ്പോക്കിന് നേതൃത്വം നല്‍കിയ ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി വോള്‍ക്കര്‍ പ്രശ്നത്തില്‍ സോണിയാ ഗാന്ധി ഉപദേശക സമിതിപദം രാജി വയ്ക്കണമെന്നും പ്രശ്നത്തില്‍ രണ്ടുതരം നിലപാട് എടുക്കരുതെന്നും പറഞ്ഞു. വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേയും കുററപ്പെടുത്തുന്ന സാഹചര്യത്തില്‍ നട്വറിനോടെടുത്ത അതേ നിലപാട് സോണിയക്കും ബാധകമാണെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications