സ്പീക്കറായതില്‍ നാണക്കേട്: സോമനാഥ് ചാറ്റര്‍ജി
ദില്ലി: ലോക്സഭാ സ്പീക്കറായിരിക്കുന്നതില്‍ തനിക്ക് ലജ്ജ തോന്നുന്നതായി സോമനാഥ് ചാറ്റര്‍ജി. ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങളും തുടര്‍ന്നുള്ള ബഹളങ്ങളും കണ്ടപ്പോള്‍ ശാന്തരായിരിക്കുവാന്‍ ആവശ്യപ്പെട്ടിട്ടും അംഗങ്ങള്‍ വക വയ്ക്കാതിരുന്നപ്പോഴാണ് സ്പീക്കര്‍ ഇങ്ങനെ പറഞ്ഞത്.
വോള്‍ക്കര്‍ പ്രശ്നത്തില്‍ ദേശീയഉപദേശകസമിതി നേതൃസ്ഥാനത്ത് നിന്നുളള സോണിയാഗാന്ധിയുടെ രാജി ബിജെപി നേതാവ് അദ്വാനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസംബര്‍ ഏഴ് ബുധനാഴ്ച ലോക്സഭയില്‍ ബഹളം തുടങ്ങിയത്.
ഇതെത്തുടര്‍ന്ന് സ്പീക്കറുടെ ചേംബറില്‍ ഒരു പ്രതിജ്ഞയെടുക്കുകയും അതിന് നേരെ വിപരീതമാണ് അംഗങ്ങള്‍ ചെയ്യുകയും ചെയ്യുന്നതെന്ന് ചാറ്റര്‍ജി കുറ്റപ്പെടുത്തി. ഇങ്ങനെയൊരു സഭയെ ഭരിക്കാന്‍ തനിക്കാവില്ല. ഇത്തരം ബഹളങ്ങള്‍ അനുവദിക്കാനുമാകില്ല.
വാഗ്വാദം ശമിച്ചപ്പോള്‍ നിങ്ങളൊരിക്കലുഷ നന്നാകില്ലെന്നും ചാറ്റര്‍ജി അംഗങ്ങളോടായി പറഞ്ഞു.












Click it and Unblock the Notifications