ശങ്കിലി ബാവ പൊലീസ് പിടിയിലായി
കോയമ്പത്തൂര്‍: തൃ-ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസിനെ വെട്ടിച്ച്കടന്ന കുപ്രസിദ്ധ കുറ്റവാളി ശങ്കിലി ബാവ കോയമ്പത്തൂരില്‍ പിടിയിലായി. കോയമ്പത്തൂരിലെ ഒരു ഹോട്ടലില്‍നിന്ന് 700 രൂപ മോഷ്ടിച്ച് ഓടവെ നാട്ടുകാരാണ് പിടികൂടി ഇയാളെ പൊലീസില്‍ ഏല്‍പിച്ചത്.
പട്ടാമ്പി എംഎല്‍എ സി.പി. മുഹമ്മദിന്റെ വീട്ടില്‍നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഒക്ടോബര്‍ ഒന്നിന് ശങ്കിലി ബാവ കേരളാ പൊലീസിന്റെ പിടിയിലായത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ബാവയെ മൂത്രാശയരോഗ ചികിത്സയ്ക്കായി ഒക്ടോബര്‍ ഒമ്പതിന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജനറല്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന ബാബ കാവല്‍ നിന്നിരുന്ന മൂന്ന് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ഒക്ടോബര്‍ 13ന് പുലര്‍ച്ചെ അഞ്ചിന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ പൊലീസ് തേടി വരികയായിരുന്നു.
ഡിസംബര്‍ ആറ് ചൊവ്വാഴ്ച കോയമ്പത്തൂരിലെ ഒരു ആശുപത്രി കാന്റീനില്‍ നിന്നും പണം മോഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് ഇയാളെ ആളുകള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
തഞ്ചാവൂര്‍ സ്വദേശിയായ ബാവ തമിഴ്നാട്ടില്‍ ചെന്താരബാവ എന്നാണ് അറിയപ്പെടുന്നത്.












Click it and Unblock the Notifications