ഗ്രാമങ്ങളില്‍ റവന്യൂ അദാലത്തുകള്‍ നടത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും റവന്യൂ അദാലത്തുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തിരുവനന്തപുരത്ത് ഡിസംബര്‍ ഏഴ് ബുധനാഴ്ച മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
റവന്യൂ അദാലത്തുകള്‍ നടത്താനായി 14 ജില്ലകളിലും 14 മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗുണ്ടാ നിയമം ഓര്‍ഡിനന്‍സായി പുറത്തിറക്കും. ഇതിനായി ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ സ്ഥാപനങ്ങളിലെ ക്ഷേമനിധിയും ഒര്‍ഡിനന്‍സാക്കി ഇറക്കും.
അങ്കമാലി-എരുമേലി റയില്‍ പാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കാന്‍ പ്രത്യേക തഹസീല്‍ദാരുടെ നേതൃത്വത്തില്‍ 20 അംഗ ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റ് ഉണ്ടാക്കും. വിഴിഞ്ഞം തുറമുഖ പദ്ധതിയെ അതിവേഗ പദ്ധതിയായി നടപ്പാക്കും.
കേരള ബുക് ആന്റ് പബ്ലിഷേഴ്സ് തൃക്കാക്കരയ്ക്ക് പാട്ടത്തിന് നല്‍കിയ 3.9 ഹെക്ടര്‍ സ്ഥലം സൗജ-ന്യമായി സൊസൈറ്റിക്ക് നല്‍കും. ഡല്‍ഹി സ്ഫോടനത്തില്‍ മരിച്ച വിനോദ് കുമാറിന്റെ ഭാര്യയ്ക്ക് ഒരു ലക്ഷം രൂപ നല്‍കും.
വിശപ്പില്ലാത്ത കേരളം പദ്ധതി നടപ്പാക്കാനായി സാമൂഹ്യസംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കും.
സംസ്ഥാനത്ത് പൊതു ശ്മശാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ശ്മശാനങ്ങള്‍ സര്‍ക്കാര്‍ ഒരുലക്ഷം രൂപ നല്‍കും. ഇതിനായി തര്‍ക്കമില്ലാത്ത സ്ഥലമായിരിക്കും ഏറ്റെടുക്കുക.
കൊയിലാണ്ടിയിലെ ഒടിഞ്ഞാര്‍ വില്ലേജ-ിലെ കടല്‍ ക്ഷോഭം നേരിടാനായി കടല്‍ ഭിത്തി നിര്‍മ്മാണത്തിന് തുക അനുവദിച്ചു. സുനാമി ബാധിതര്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കിയ സന്നദ്ധ സംഘടനകള്‍ക്ക് 2005 മാര്‍ച്ച് 31 വരെ വില്‍പന നികുതി ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു












Click it and Unblock the Notifications