Get Updates
Get notified of breaking news, exclusive insights, and must-see stories!

നൗഷാദ് പ്രശ്നം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും: ചാണ്ടി

തിരുവനന്തപുരം: സൗദി അറേബ്യയില്‍ കണ്ണു ചൂഴ്ന്നെടുക്കല്‍ ശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന നൗഷാദിന്റെ പ്രശ്നം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രി റഷ്യയില്‍ നിന്ന് തിരിച്ചുവന്നാലുടന്‍ നൗഷാദിനെ സംബന്ധിച്ച് അദ്ദേഹവുമായി നേരിട്ട് ചര്‍ച്ച നടത്തും.

സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ അന്യരാജ്യങ്ങളുമായി ഇടപെടുന്നതില്‍ പരിമിതികളുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ ഒരു പരിഗണന തടവുകാരന് നല്‍കണമെന്ന് ആവശ്യപ്പെടും.

നൗഷാദിന്റെ ശിക്ഷ കോടതി ഉത്തരവായതിനാല്‍ സൗദി രാജാവിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ.

മറ്റു രാജ്യങ്ങളുടെ നിയമകാര്യങ്ങളില്‍ ഇടപെടുന്നത് ഉചിതമല്ല. എങ്കിലും നൗഷാദ് മനപൂര്‍വമല്ലാ സൗദി പൗരനെ ആക്രമിച്ചതും അയാളുടെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടതും. അത് യാദൃച്ഛിക സംഭവമാണ്.

ഇറാഖില്‍ യുഎസ് സൈനികരുടെ പിടിയില്‍ നിന്ന് വിട്ടയച്ച സിജോ ജോസ് ഡിംസബര്‍ ഏഴ് ബുധനാഴ്ച കൊച്ചിയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+