മുല്ലപ്പെരിയാറിലെ വെള്ളമെടുക്കുന്നത് തമിഴ്നാട് നിര്‍ത്തിവച്ചു
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിര്‍ത്തിവച്ചു.
തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. വൈദ്യുതി ഉല്‍പാദത്തിന് ശേഷം ബാക്കി വരുന്ന ജലം സാധാരണ തമിഴ്നാട് വൈഗ അണക്കെട്ടിലാണ് സംഭരിക്കാണ്. 75 അടിയാണ് ഇതിന്റെ സംഭരണശേഷി. തമിഴ്നാട്ടില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് വൈഗയില്‍ ഇപ്പോള്‍ 68.5അടി വെള്ളമുണ്ട്. ജലനിരപ്പ് 69 അടി ഉയര്‍ന്നാല്‍ അവസാനവട്ട ജാഗ്രതാ നിര്‍ദേശം നല്‍കാനാണ് തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം. ജലനിരപ്പ് 71 അടിയായാല്‍ അണക്കെട്ട് തുറന്നുവിടുകയും ചെയ്യും.
തമിഴ്നാട്ടിലേക്ക് വെളളം കൊണ്ടുപോകുന്ന ഷട്ടറുകള്‍ അടച്ചതു കാരണം മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ 128.5 അടി വെള്ളമുണ്ട്.












Click it and Unblock the Notifications