ബിജെപി വോട്ടു മറിച്ചത് ഘടകകക്ഷിനേതാക്കള്‍: മുരളി
മലപ്പുറം: തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകള്‍ മറിച്ചത് യുഡിഎഫ് ഘടകകക്ഷി നേതാക്കളാണെന്ന് ഡിഐസി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. നവകേരളയാത്രക്കിടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി വോട്ടു മറിച്ചത് കരുണാകരനല്ലാ, പി.പി മുകുന്ദനുമായി ബന്ധമുള്ള അവശിഷ്ട യുഡിഎഫിലെ ഘടകകക്ഷി നേതാക്കളാണ്. പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരും.
ഇനി കോണ്‍ഗ്രസിലേക്കോ യുഡിഎഫിലേക്കോ തിരിച്ചുപോകില്ല. എ.കെ ആന്റണി 80ല്‍ ചെയ്തതു പോലെ ഇടതുമുന്നണിയെ ചതിക്കില്ല. മന്ത്രിമാരോ എംഎല്‍എമാരോ ഡിഐസിയിലേക്ക് വരേണ്ട. സാധാരണ പ്രവര്‍ത്തകര്‍ക്ക് വരാം.
65 ശതമാനം കോണ്‍ഗ്രസ് വോട്ടുകളും അടുത്ത തിരഞ്ഞെടുപ്പില്‍ ഡിഐസി നേടുമെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications