പട്ടിണി: മാനന്തവാടിയില്‍ ആദിവാസി മരിച്ചു
കോഴിക്കോട് : മാനന്തവാടി പഞ്ചസാരക്കൊല്ലിയില്‍ പട്ടിണിയും രോഗവും മൂലം ഒരു ആദിവാസി സ്ത്രീ മരിച്ചു. പ്രിയദര്‍ശിനി തേയിലത്തോട്ടം നാലാം നമ്പര്‍ പാടിയിലെ വെള്ളിയാണ് മരിച്ചത്.
തോട്ടം പൂട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏഴുമാസമായി കടുത്ത ദാരിദ്യ്രത്തിലായിരുന്നു ഇവര്‍. പണി ചെയ്തിരുന്ന കാലത്തെ ഏഴു മാസത്തെ ശമ്പളവും ഗ്രാറ്റുവിറ്റി ഇനത്തില്‍ 15,000 രൂപയും ഇവര്‍ക്ക് ലഭിക്കാനുണ്ട്.
20 ലക്ഷം രൂപ കുടിശിക നല്‍കാനുള്ളതിനാല്‍ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് കമ്പനി പൂട്ടിയത്. ഇതുമൂലം ഇവിടുത്തെ തൊഴിലാളികള്‍ കടുത്ത പട്ടിണിയിലാണ്.
നേരത്തെ മറ്റൊരു തൊഴിലാളിയും പട്ടിണി മൂലം ഇവിടെ മരിച്ചിരുന്നു.
ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ എസ്റേറ്റ് ആരംഭിച്ചത്.












Click it and Unblock the Notifications