കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നു: സവാഹിരി

  • By Staff
Google Oneindia Malayalam News

ദുബായ്: താലിബാന്‍ നേതാവ് ബിന്‍ ലാദന്‍ ജീവനോടെയുണ്ടന്നുെം പടിഞ്ഞാറിനെതിരെ അദ്ദേഹം വിശുദ്ധയുദ്ധം നയിക്കുകയാണെന്നും അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സര്‍ഖാവി പറഞ്ഞു. അല്‍ ജസീറ ടിവി ചാനലിലാണ് സര്‍ഖാവിയുടെ വെളിപ്പെടുത്തലുള്ള വീഡിയോ ചിത്രം സംപ്രേഷണം ചെയ്തത്.

ഇപ്പോഴും അല്‍ ഖ്വയ്ദ വിശുദ്ധയുദ്ധം തുടരുകയാണ്. ഇതിന് ദൈവത്തോട് നന്ദി പറയുന്നു. അല്‍ ഖ്വയ്ദയുടെ നേതാവായ ബിന്‍ ലാദന്‍ ഇപ്പോഴും വിശുദ്ധയുദ്ധം തുടരുകയാണ്. അദ്ദേഹത്തെ ദൈവം രക്ഷിക്കട്ടെ.

ഗള്‍ഫ് നാടുകളിലെ എണ്ണസമ്പത്തിന്റെ പ്രയോജനം ലഭിക്കുന്നത് ഇസ്ലാമിന്റെ ശത്രുക്കള്‍ക്കാണെന്നും അതുകൊണ്ട് ഗള്‍ഫിലെ എണ്ണശേഖരങ്ങള്‍ ആക്രമിക്കാനും സര്‍ഖാവി അല്‍ ഖ്വയ്ദ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും വീഡിയോ ചിത്രത്തിലൂടെ സര്‍ഖാവി ആവശ്യപ്പെടുന്നുണ്ട്.

സെപ്റ്റംബര്‍ 11ന് അമേരിക്കയിലെവേള്‍ഡ് ടവര്‍ ആക്രമണക്കേസിനു പിന്നിലെ പ്രധാന വ്യക്തിയായ ബിന്‍ ലാദന്‍ പടിഞ്ഞാറന്‍ ശക്തികള്‍ തേടിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭീകരനാണ്. പാക്-അഫ്ഗാന്‍ മലനിരകള്‍ക്കിടയിലാണ് ലാദന്‍ ഒളിവില്‍ പാര്‍ക്കുന്നതെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് ലാദന്‍ അവസാനമായി വീഡിയോ ചിത്രം വഴി പ്രത്യക്ഷപ്പെട്ടത്. അല്‍ ഖ്വയ്ദയുടെ ഉപനേതാവായ സവാഹിരി ലാദന്റെ വലംകയ്യാണെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X