ഇറാഖില്‍ പൊലീസ് അക്കാദമിക്കു നേരെ ആക്രമണം: 43 മരണം
ബാഗ്ദാദ്: ബാഗ്ദാദ് പൊലീസ് അക്കാദമിക്കു നേരെ അല്‍ ഖ്വയ്ദ ചാവേറുകള്‍ നടത്തിയ സ്ഫോടനത്തില്‍ 43 പേര്‍ മരിച്ചു. 70ലേറെ പേര്‍ക്ക് പരിക്കേറ്റു.
കിഴക്കന്‍ ബാഗ്ദാദിലെ പ്രധാന പൊലീസ് അക്കാദമിക്കു നേരെ ഡിസംബര്‍ ആറ് ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും പൊലീസ് ഓഫീസര്‍മാരും സൈനികരുമാണ്.
രണ്ട് ചാവേറുകളാണ് അക്കാദമിക്കു നേരെ ആക്രമണം നടത്തിയത്. ആദ്യത്തെ ചാവേര്‍ ഒരു ക്ലാസ്മുറിക്കു സമീപം വിദ്യാര്‍ത്ഥികള്‍ക്ക് സമീപത്താണ് സ്ഫോടനം നടത്തിയത്. ഇതില്‍ നിന്നും രക്ഷപ്പെട്ടവര്‍ അടുത്തുള്ള ബങ്കറിലേക്ക് കയറിപ്പോള്‍ അതിലാണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ ഒരു യുഎസ് കോണ്‍ട്രാക്ടറും ഉള്‍പ്പെടുന്നു.
ആക്രമണം നടത്തിയത് തങ്ങളാണെന്ന് അല്‍ ഖ്വയ്ദ ഒരു ഇസ്ലാമിക് വെബ്സൈറ്റിലൂടെ അവകാശപ്പെട്ടു.












Click it and Unblock the Notifications