ടെഹ്റാനില്‍ വിമാനം തകര്‍ന്ന് 128 മരണം
ടെഹ്റാന്‍: ഇറാന്റെ സൈനികവിമാനം ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപമുള്ള ഒരു പത്തുനില കെട്ടിടത്തിന് മുകളില്‍ തകര്‍ന്നു വീണ് 128 പേര്‍ മരിച്ചു. വാര്‍ത്താലേഖകരെ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കാന്‍ പൈലറ്റ് ശ്രമിക്കുന്നതിനിടെയാണ് അപകടം.
സി-130 വിമാനമാണ് ഡിസംബര്‍ ആറ് ചൊവ്വാഴ്ച അപകടത്തിനിരയായത്. 10 വിമാനജീവനക്കാരും 84 യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും ഇറാന്‍ റേഡിയോ, ടെലിവിഷന്‍ വാര്‍ത്താലേഖകരാണ്. വിമാനയാത്രക്കാരെല്ലാവരും കെട്ടിടത്തിലുണ്ടായിരുന്ന 34 പേരും കൊല്ലപ്പെട്ടു. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്.
വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് കെട്ടിടമാകെ തീപിടിച്ചു. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.












Click it and Unblock the Notifications