അഫ്ഗാനില്‍ ഒന്‍പത് താലിബാന്‍ ഗറില്ലകള്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാന്‍: യുഎസ്-അഫ്ഗാന്‍ സൈനികര്‍ സംയുക്തമായി നടത്തിയ ഒരു ആക്രമണത്തില്‍ ഉറുസ്ഗാനില്‍ ന്‍പത് താലിബാന്‍ ഗറില്ലകള്‍ കൊല്ലപ്പെട്ടതായി പ്രവിശ്യ ഗവര്‍ണര്‍ ജന്‍ മുഹമ്മദ് ഖാന്‍ അറിയിച്ചു.
സൈനികര്‍ ഡിസംബര്‍ ആറ് ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ ആറ് താലിബാന്‍കാരേയും വലിയൊരു ശേഖരം ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു അഫ്ഗാന്‍ സൈനികനും പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഒരു താലിബാന്‍കാരന്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂവെന്നാണ് താലിബാന്‍ വക്താവ് ക്വാറി മുഹമ്മദ് യുസുഫ് അറിയിച്ചത്. മൂന്നു യുഎസ് സൈനികരും പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി യൂസുഫ് അവകാശപ്പെട്ടു.
ഈ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ 60ളം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications