അധ്യക്ഷപദത്തിലേക്കുള്ള മത്സരത്തിനില്ല: വെങ്കയ്യ
ദില്ലി: ബിജെപി അധ്യക്ഷ പദവിലേക്കുള്ള മത്സരത്തില്‍ താനില്ലെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു വ്യക്തമാക്കി. നായിഡു ബിജെപി അധ്യക്ഷനാകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പ്രചാരണങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ഇതു സംബന്ധിച്ച് യാതൊരു വിധത്തിലുള്ള കൂടിക്കാഴ്ചകളോ ചര്‍ച്ചകളോ നടന്നിട്ടില്ല. ഇതു സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യാറായിട്ടുമില്ല.
താന്‍ ബിജെപി അധ്യക്ഷപദവിയിലേക്കുള്ള മത്സരത്തിനില്ലെന്ന് താന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയുടെ മുഴുവന്‍ ശ്രദ്ധയും സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.












Click it and Unblock the Notifications