ചുഴലിക്കാറ്റ് ചെന്നൈയോട് അടുത്തു
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് വ്യാഴാഴ്ച ചെന്നൈയോട് അടുത്തു. വെള്ളിയാഴ്ച മുതല്‍ കനത്ത മഴയുണ്ടായേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇപ്പോള്‍ ചെന്നൈക്ക് 650 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ചുഴലിക്കാറ്റിന്റെ നില. ഇത് പടിഞ്ഞാറോട്ടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ബുധനാഴ്ച ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്നും 800 കിലോമീറ്റര്‍ തെക്കുകിഴക്കായിരുന്നു. കഴിഞ്ഞ രാത്രി കൊണ്ട് ചുഴലിക്കാറ്റ് 250 കിലോമീറ്റര്‍ കൂടി നീങ്ങി.
ചുഴലിക്കാറ്റിന്റെ നീക്കമനുസരിച്ച് തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴയുണ്ടായേക്കും.












Click it and Unblock the Notifications