കശ്മീരില്‍ ഹിസ്ബുള്‍ നേതാവ് കൊല്ലപ്പെട്ടു
ജമ്മു: കശ്മീരിലെ ദോഡയില്‍ ഡിസംബര്‍ എട്ട് വ്യാഴാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ഒരു ഹിസ്ബുള്‍ നേതാവും ഒരു സ്പെഷല്‍ പൊലീസ് ഓഫീസറും കൊല്ലപ്പെട്ടു.
വിവരം ലഭിച്ചതനുസരിച്ച് ദോഡയില്‍ സൈനികര്‍ നടത്തിയ തിരച്ചിലിലും തുടര്‍ന്നുണ്ടായ പോരാട്ടത്തിലുമാണ് ഹിസ്ബുള്‍ നേതാവായ അബു വാഹിദ് കൊല്ലപ്പെട്ടത്. ഇവിടെ നിന്നും എകെ റൈഫിളും ഗ്രനേഡുകളും റേഡിയോ സെറ്റും കണ്ടെടുത്തു.
ഗാന്‍ഗോഡില്‍ ഒരു സാമൂഹ്യപ്രവര്‍ത്തകനായ മന്‍ജീദ് സിംഗിന്റെ വീടിന്റെ കാവല്‍ ചുമതലയുണ്ടായിരുന്ന സ്പെഷല്‍ ഓഫീസര്‍ പ്രദീപ് കുമാറിനെ ഭീകരര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.












Click it and Unblock the Notifications