മറ്റൊരു വെളിപ്പെടുത്തലുമായി മത്രാനി
ദില്ലി: ഇറാഖില്‍ നിന്നും നട്വര്‍സിംഗ് എണ്ണ കൂപ്പണ്‍ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തിയ ക്രൊയേഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ മത്രാനി വോള്‍കര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തി.
2001ല്‍ ഇറാഖ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് സംഘത്തില്‍ ജഗത്സിംഗിനെയും സുഹൃത്ത് ആന്തലീബ് സെഗാളിനെയും നട്വര്‍സിംഗ് ഉള്‍പ്പെടുത്തിയ കാര്യം താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെ അറിയിച്ചിരുന്നുവെന്നാണ് മത്രാനിയുടെ പുതിയ വെളിപ്പെടുത്തല്‍. ആ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം ആശ്ചര്യവും അസന്തുഷ്ടിയും പ്രകടിപ്പിച്ചിരുന്നുവെന്നും മത്രാനി പറഞ്ഞു.
മത്രാനിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസന് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നട്വര്‍സിംഗിന്റെ രാജിയ്ക്ക് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വം എന്തുകൊണ്ട് സമ്മര്‍ദം ചെലുത്തിയില്ല എന്ന ചോദ്യമാണ് മത്രാനിയുടെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്നത്.












Click it and Unblock the Notifications