കരിപ്പൂരില്‍ യാത്രക്കാര്‍ റണ്‍വേ ഉപരോധിച്ചു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച റിയാദിലേക്കുള്ള വിമാനം കേടായതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ യാത്രക്കാരെ റിയാദിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലെ അപാകതകള്‍ കാരണം യാത്രക്കാര്‍ റണ്‍വേ ഉപരോധിച്ചു.
യാത്രക്കാരെ നെടുമ്പാശേരിയിലെത്തിച്ച് അവിടെ നിന്ന് ദമാം വിമാനത്തില്‍ കയറ്റിവിടാനായിരുന്നു പദ്ധതി. എന്നാല്‍ ഇവരെ നെടുമ്പാശേരിയിലെത്തിക്കുന്നതിനായി എത്തിയ എയര്‍ ഇന്ത്യ വിമാനം കേടായതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി. ഇതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ റണ്‍വേയില്‍ കുത്തിയിരിക്കുകയായിരുന്നു.












Click it and Unblock the Notifications