ആക്രമണത്തില്‍ പങ്കില്ല: ആര്‍എസ്എസ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിച്ച സംഭവവുമായി ആര്‍എസ്എസിന് ബന്ധമില്ലെന്ന് സംഘ് ജില്ലാ കാര്യവാഹക് രവികുമാറും അറിയിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് ബി.കെ.ശേഖറും പറഞ്ഞു. സംഭവവുമായി തിരുവനന്തപുരത്ത് ബിജെപി ഓഫീസ് ആക്രമിച്ച സംഭവത്തെ പറ്റി പ്രതികരിക്കുകയായിരുന്നു ഇരുവരും.
സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് ബി.കെ.ശേഖര്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ചാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. ഇത് നിര്‍ഭാഗ്യകരമായ സംഭവമായിപ്പോയി. പൊലീസ് പ്രശ്നം കൈകാര്യ ചെയ്യുന്നതില്‍ അലംഭാവം കാട്ടി. പാര്‍ട്ടി ഓഫീസ് ആക്രമിച്ച പ്രതികളെ അറസ്റ് ചെയ്യാന്‍ ആദ്യം അവര്‍ തയാറായില്ല. പിന്നീട് പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി.എന്‍. ഉണ്ണി കമ്മിഷണറുമായി സംസാരിച്ച ശേഷമാണ് അക്രമികളെ പിടികൂടാന്‍ തയാറായത്.
ബിജെപി പ്രവര്‍ത്തകര്‍ ആരും അക്രമികളുടെ സംഘത്തില്‍ ഉണ്ടായിരുന്നില്ല. മാധ്യമങ്ങളെ അറിയിച്ചിട്ടാണ് ആക്രമണം നടത്തിയത്. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും പ്രചരിച്ചു. ഇതെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും ശേഖര്‍ പറഞ്ഞു.
ആക്രമണം നടത്തിയവര്‍ ഗുണ്ടകളാണെന്നും അക്രമത്തിനെത്തിയ ഒരാളെ മാത്രമേ മുഖപരിചയമുള്ളൂവെന്നും ബാക്കിയുള്ളവരെ അറിയില്ലെന്നും സംഘ് ജില്ലാ കാര്യവാഹക് രവികുമാര്‍ പറഞ്ഞു.
അക്രമത്തിനെത്തിയ ആളുകള്‍ക്കിടയില്‍ പരിചയം തോന്നിയ വ്യക്തിയുടെ വിശദാംശങ്ങള്‍ അറിയില്ല. ഇയാളെ സംഘത്തില്‍ നിന്ന് ആറു വര്‍ഷം മുമ്പ് പുറത്താക്കിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ ബന്ധപ്പെട്ടവരുമായി സംസാരിച്ചാണ് ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്തിയതെന്നും രവികുമാര്‍ പറഞ്ഞു.
ഇതിനിടെ ബിജെപി ഓഫീസ് ആക്രമിച്ച 16ഓളം പേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications