തിരുവനന്തപുരത്ത് ബിജെപി ഓഫീസില്‍ സംഘര്‍ഷം
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് തള്ളിക്കയറിയ ഒരു കൂട്ടം ജനങ്ങള്‍ ഓഫീസ് സാമഗ്രികള്‍ അടിച്ചുതകര്‍ത്തു. ഒ. രാജഗോപാലിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ഇരുപതോളം പേരടങ്ങുന്ന സംഘം ഓഫീസിലേക്ക് ഇരച്ചുകയറിയത്.
തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പിലെ ബിജെപി വോട്ട് ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷനെതിരെയും ഇവര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. അന്വേഷണ കമ്മിഷന്റെ ആവശ്യമില്ലെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷത്തെ തുടര്‍ന്ന് ബിജെപി ഓഫീസിന് മുന്നില്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.












Click it and Unblock the Notifications