Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പഠനകോണ്‍ഗ്രസ് ബുദ്ധദേവ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിലുള്ള എകെജി സ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ചിരിക്കുന്ന മൂന്നുദിവസത്തെ കേരളാ പഠന കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.

2006 മുതല്‍ 16 വരെയുളള കേരള വികസനമാണ് പഠനകോണ്‍ഗ്രസിന്റെ വിഷയം. രാഷ്ട്രീയനേതാക്കളും സാംസ്കാരികനായകരും സംഘടനാ നേതാക്കന്മാരുമുള്‍പ്പെടെയുള്ളവര്‍ പഠനകോണ്‍ഗ്രസില്‍ പ്രബന്ധങ്ങളവതരിപ്പിക്കും.

സ്വകാര്യ, വിദേശ നിക്ഷേപങ്ങള്‍, നേട്ടങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയവ പഠന കോണ്‍ഗ്രസിലെ ചര്‍ച്ചാവിഷയങ്ങളാകും.

1500ഓളം പ്രതിനിധികള്‍ പഠനകോണ്‍ഗ്രസില്‍ പങ്കെടുക്കും. രണ്ടും മൂന്നും ദിവസങ്ങളിലായി നടക്കുന്ന സിമ്പോസിയത്തില്‍ 65ഓളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമാപനസമ്മേളനത്തിലെ മുഖ്യതിഥിയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+