ബസ് നിരക്ക്: സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം
കൊച്ചി: ബസ് നിരക്ക് വര്‍ദ്ധന ശുപാര്‍ശ ചെയ്ത രവീന്ദ്രന്‍ നായര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കോടതി മുന്‍പാകെ സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജസ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍, കെ.പി ശങ്കരന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഡിസംബര്‍ എട്ട് വ്യാഴാഴ്ച ഈ ഉത്തരവു പുറപ്പെടുവിച്ചത്. ബസ് ചാര്‍ജ് വര്‍ദ്ധനക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികളിന്മേലാണ് ഈ ഉത്തരവ്.
ഹര്‍ജികള്‍ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications