വി.കെ ബാലി പുതിയ ഹൈക്കോടതി ചീഫ് ജസ്റിസ്
കൊച്ചി: കേരളാ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റിസായി ജസ്റിസ് വി.കെ. ബാലി ചുമതലയേല്‍ക്കും.
ഇപ്പോള്‍ ചീഫ് ജസ്റിസായ രാജീവ് ഗുപ്തയെ ഉത്തരാഞ്ചല്‍ ചീഫ് ജസ്റിസായി സ്ഥലം മാറ്റുന്നതിനെ തുടര്‍ന്നാണ് ബാലി പുതിയ ചീഫ് ജസ്റിസാകുന്നത്.
രാജസ്ഥാന് ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയായ ബാലി ചണ്ഡിഗഡ് സ്വദേശിയാണ്. 1968ല്‍ വക്കീലായി എന്റോള്‍ ചെയ്തു. 1992ല്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായി. ഒരു വര്‍ഷം മുമ്പാണ് രാജസ്ഥാന് ഹൈക്കോടതിയില്‍ എത്തിയത്.
കേരളാ ചീഫ് ജസ്റിസായ രാജീവ്ഗുപ്തയെ ഉത്തരാഞ്ചല്‍ ചീഫ് ജസ്റീസായി സ്ഥലംമാറ്റി നിയമിക്കും. ഉത്തരാഞ്ചല്‍ ചീഫ് ജസ്റീസായ സിറിയക് ജോസഫ് കര്‍ണാടക ചീഫ് ജസ്റീസായും നിയമിതനാകും.
സുപ്രീംകോടതി ചീഫ് ജസ്റിസ് അധ്യക്ഷനായ ഉന്നതതല കമ്മിറ്റി ഈ സ്ഥലംമാറ്റങ്ങള്‍ അംഗീകരിച്ച് കേന്ദ്ര നിയമമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.