പാമോയില്‍: കരുണാകരനെതിരെ വി.എസ് ഹര്‍ജി നല്‍കി
ദില്ലി: പാമോയില്‍ കേസില്‍ കെ.കരുണാകരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
പാമോയില്‍ കേസില്‍ കരുണാകരനെ ഒഴിവാക്കി വിജിലന്‍സ് കോടതി നേരത്ത ഉത്തരവിട്ടിരുന്നു. അന്ന് എംപിയായിരുന്ന കരുണാകരനെ കേസില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ലോക്സഭാ സ്പീക്കറുടെ അനുവാദം വേണമെന്നതിനാലാണ് കേസില്‍ നിന്നും വിജിലന്‍സ് കോടതി കരുണാകരനെ ഒഴിലാക്കിയത്. എന്നാല്‍ പിന്നീട് വി.എസ് ഈ വിധിക്കെതിരെ ഹൈക്കോടതയില്‍ നല്‍കിയ ഹര്‍ജിയില്‍ കരുണാകരനെ കേസില്‍ ഉള്‍പ്പെടുത്താമെന്നും അതിന് സ്പീക്കറുടെ അനുവാദം വേണ്ടെന്നും ഹൈക്കോടതി വിധിച്ചു.
ഈ വിധിയെ ചോദ്യം ചെയ്ത് കരുണാകരന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കരുണാകരനെതിരായ എല്ലാ കേസ് നടപടികളും നിര്‍ത്തിവക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ കരുണാകരന്‍ പാര്‍ലമെന്റിലോ നിയമസഭയിലോ അംഗമല്ലെന്നും അതുകൊണ്ട് കരുണാകരനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വി.എസ് ഹര്‍ജി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications