Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: പിണറായി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ അഴിമതി കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍വൈദ്യുത മന്ത്രിയുമായിരുന്ന പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് കണ്ടെത്തി.

പിണറായിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റര്‍ ചെയ്യാന്‍ വേണ്ട തെളിവുകളില്ലെന്നാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പിണറായി നടത്തിയ കാനഡ യാത്രയെക്കുറിച്ചും ലാവ്ലിന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ കുറിച്ചും ഇന്റര്‍പോള്‍ വഴി വിജിലന്‍സ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ പിണറായിക്കെതിരായ തെളിവുകളൊന്നും തന്നെ നല്‍കാനില്ലെന്നാണ് അവിടെ നിന്നും ലഭിച്ച വിവരം.

ലാവ്ലിന്‍ അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് വിവിധ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. സംഭവത്തെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ കാലാവധിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കി കോട്ടയം വിജിലന്‍സ് എസ്പി സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്ര വര്‍മക്ക് ഡിസംബര്‍ ഏഴ് ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+