Get Updates
Get notified of breaking news, exclusive insights, and must-see stories!

നൗഷാദിന്റെ ഭാര്യ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: സൗദിയില്‍ കണ്ണു ചൂഴ്ന്നെടുക്കല്‍ ശിക്ഷ വിധിക്കപ്പെട്ട കൊല്ലം സ്വദേശി നൗഷാദിന്റെ ഭാര്യ സുഹൈല ഡിസംബര്‍ എട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ചു കണ്ട സുഹൈല പ്രശ്നത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിച്ചു.

നൗഷാദിനെ രക്ഷപ്പെടുത്താനാവശ്യമായ എല്ലാ സഹായങ്ങളും താന്‍ ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി സുഹൈല പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.

രണ്ടു വയസുള്ള മകള്‍ അസ്നയോടും അമ്മാവനോടും പുനലൂര്‍ എംഎല്‍എ പി.എസ്.സുപാലിനോടുമൊന്നിച്ചാണ് സുഹൈല മുഖ്യമന്ത്രിയെ കാണാനെത്തിയത്. സുഹൈലയെക്കൊണ്ട് സൗദി രാജാവിന് ഒരു ദയാഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് സുപാല്‍ പറഞ്ഞു. എന്നാല്‍ ഇതിന് സൗദി സര്‍ക്കാരിന്റെ അനുമതി വേണം. നൗഷാദിന്റെ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എല്ലാ എംപിമാരും ചേര്‍ന്ന് ഒപ്പിട്ട ഒരു നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും സുപാല്‍ പറഞ്ഞു.

പ്രശ്നത്തെ കുറിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദുമായും സൗദിയിലെ ഇന്ത്യന്‍ അംബാസിഡറുമായും സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശമനുസരിച്ച് കേസിന്റെ വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+