നൗഷാദിനെ രക്ഷിക്കാന്‍ ആയതെല്ലാം ചെയ്യുമെന്ന് സൗദി രാജാവ്
തിരുവനന്തപുരം: സൗദിയില്‍ കണ്ണു ചൂഴ്ന്നെടുക്കല്‍ ശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന കൊല്ലം സ്വദേശി നൗഷാദിനെ രക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബസഡര്‍ എം.ഒ.എച്ച്. ഫാറൂഖ് മുഖ്യമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
താന്‍ സൗദി രാജാവുമായി സംസാരിച്ചുവെന്നും നൗഷാദിന്റെ ശിക്ഷ ഇളവുചെയ്യാന്‍ ആകാവുന്നതെല്ലാം ചെയ്യാമെന്ന് രാജാവ് ഉറപ്പുനല്‍കിയതായും ഫോണ്‍ വഴി മുഖ്യമന്ത്രിയെ അംബാസഡര്‍ അറിയിച്ചിട്ടുണ്ട്.
സൗദി അധികാരികളുമായി നൗഷാദിന്റെ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംബാസഡറോട് അപേക്ഷിച്ചിരുന്നു.
2003ല്‍ സൗദിയില്‍ നൗഷാദുമായുണ്ടായ വഴക്കില്‍ ഒരു സൗദി പൗരന്റെ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നൗഷാദിന്റെ ഒരു കണ്ണ് ചൂഴ്ന്നെടുക്കാന്‍ സൗദിയിലെ കോടതി വിധിച്ചത്.












Click it and Unblock the Notifications