Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഓഫീസ് ആക്രമിച്ചതില്‍ യുഡിഎഫിന് പങ്ക്: ശ്രീധരന്‍ പിളള

തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമണത്തില്‍ യുഡിഎഫിന് പങ്കുണ്ടെന്ന് പാര്‍ട്ടി പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിളള ആരോപിച്ചു. സംഭവത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളാണ് ആക്രമണത്തിന് പിന്നില്‍. ബിജെപിയുടെ വളര്‍ച്ചയില്‍ യുഡിഎഫിന് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ സംഭവത്തില്‍ യുഡിഎഫിന് പങ്കുള്ളതായി സംശയിക്കുന്നു.

തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടി പ്രവര്‍ത്തകരെ കൂടുതല്‍ ശ്രദ്ധാലുക്കളാക്കി. ബിജെപിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിലാണവര്‍. ഇത് മനസിലാക്കിയവരാണ് ആക്രമണത്തിന് പിന്നില്‍.

അക്രമം നടക്കുമ്പോള്‍ പൊലീസ് നോക്കി നിന്നു. ക്രിമിനല്‍ കുറ്റം നടക്കുമ്പോള്‍ അതില്‍ ഇടപെടാതെ നില്‍ക്കലല്ല പൊലീസിന്റെ ജോലി. കമ്മിഷനില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം മാത്രമാണ് പൊലീസുകാര്‍ പ്രതികളെ അറസ്റ് ചെയ്യാന്‍ തയാറായത്. പൊലീസ് നിഷ്ക്രിയമായിരുന്നു.

ബിജെപിക്കുള്ളില്‍ പ്രശ്നങ്ങളൊന്നുമില്ല. തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയെപ്പറ്റി ബിജെപിക്കുള്ളില്‍ പരാതിയില്ല. മാധ്യമങ്ങള്‍ക്ക് മാത്രമാണ് വിവാദമുള്ളത്. ഒരു നേതാവും കമ്മിഷനെതിരെ പരാതിയും നല്‍കിയിട്ടില്ല.

ആക്രമണത്തെ ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ വെല്ലുവിളിയായി കണക്കാക്കുന്നു. സംഭവത്തെ പറ്റി സംഘടനാ തലത്തില്‍ അന്വേഷണമുണ്ടാകും. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പങ്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+