സിജോ നാട്ടിലെത്തി
കൊച്ചി: ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്റെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട കടത്തുരുത്തി സ്വദേശി സിജോ ജോസ് നാട്ടിലെത്തി.
ദുബായ് എമിറേറ്റ്സിന്റെ വിമാനത്തിലാണ് സിജോ ഡിസംബര്‍ എട്ട് വ്യാഴാഴ്ച രാവിലെ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ സിജോയെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പുറമെ മന്ത്രിമാരും ജനപ്രതിനിധികളും എത്തിയിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് സിജോ ഇറാഖില്‍ മോചിതനായത്. ഇറാഖിലെ നിരോധിത മേഖലയുടെ ചിത്രങ്ങളെടുത്തതിനാണ് സിജോക്ക് അമേരിക്കന്‍ സൈന്യത്തിന്റെ തടവില്‍ കഴിയേണ്ടിവന്നത്.












Click it and Unblock the Notifications