സ്മാര്‍ട്ട്സിറ്റി ധാരണാപത്രം ജനവരിയില്‍ ഒപ്പിടും
കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ ധാരണാപത്രം ജനവരി പകുതിയോടെ ഒപ്പുവയ്ക്കും. സംസ്ഥാന ഐടി സെക്രട്ടറി പി.എച്ച്.കുര്യനാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഡിസംബറിലാണ് ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ധാരണപത്രത്തിന്റെ കരടുരൂപം സമര്‍പ്പിക്കാന്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി വൈകിച്ചതു കൊണ്ടാണ് ഒപ്പിടുന്നത് ജനുവരിയിലേക്ക് മാറ്റിയത്.
നവംബര്‍ അവസാനവാരത്തിലാണ് തനിക്ക് കരാറിന്റെ കരടുരൂപം ലഭ്യമായതെന്ന് കുര്യന്‍ പറഞ്ഞു. ധാരണാപത്രത്തിന്റെ പ്രധാനപ്പെട്ട പദ്ധതി രേഖ ഇനിയും ലഭിക്കാനുണ്ട്. ഇതിന് മന്ത്രിസഭയുടെ അനുമതി ലഭിക്കണം. അത് ഡിസംബര്‍ അവസാനത്തോടെ ലഭ്യമാകുമെന്നും ജനുവരി 15 മുന്‍പ് ധാരണാപത്രം ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്നുമാണ് കരുതുന്നത്.
കരാര്‍ സംബന്ധിച്ച അന്തിമരൂപമാകുന്നതിന് മുന്‍പ് ഒരു തവണ കൂടി ഡിഐസി അധികൃതരുമായി ചര്‍ച്ച വേണ്ടിവരുമെന്നും കുര്യന്‍ പറഞ്ഞു.












Click it and Unblock the Notifications