ബംഗ്ലാദേശിലുണ്ടായ ബോംബ് സഫോടനത്തില്‍ നാലുപേര്‍ മരിച്ചു
ധാക്ക: വടക്കന്‍ ബംഗ്ലാദേശിലുണ്ടാ ബോംബാക്രമണത്തില്‍ നാലുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു കുട്ടിയും ചാവേറെന്നു സംശയിക്കുന്ന ഒരാളും ഉള്‍പ്പെടുന്നു.
വടക്കന്‍ ബംഗ്ലാദേശിലെ നെട്രോകോണയില്‍ ഡിംസബര്‍ എട്ട് വ്യാഴാഴ്ചയാണ് ബോംബാക്രമണമുണ്ടായത്. അജോഹര്‍ റോഡിലാണ് സ്ഫോടനമുണ്ടായതെന്നും ഇതില്‍ ഒരാള്‍ മരിക്കുകയും നാല്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ മൂന്നു സ്ഫോടനങ്ങളുണ്ടായെന്നും ബംഗ്ലാദേശിലെ ഇടത് രാഷ്ട്രീയ സംഘടനയായ ഉദിചി ഗ്രൂപ്പിലെ ഒരു ഓഫീസറും ഒരു ചാവേറും മരിച്ചുവെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസ് പറഞ്ഞു. ഇതിലാണ് ഒരാള്‍ മരിച്ചത്. ജില്ലാ പൊലീസ് ഓഫീസര്‍ ഈ സ്ഥലം പരിശോധിക്കുന്നതിനിടെ ഇവിടെത്തന്നെ രണ്ടാമതും സ്ഫോടനമുണ്ടായതായി പൊലീസ് പറഞ്ഞു. ഇതിലാണ് നാല്‍പതു പേര്‍ക്ക് പരിക്കേറ്റത്. സംഭവസ്ഥലത്തു കൂടി നിന്നവര്‍ക്കാണ് പരിക്കേറ്റത്.
എന്നാല്‍ ഒരു സൈക്കിളിലെത്തിയ ചാവേര്‍ ബോംബാണ് സ്ഫോടനം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഈ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications