Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനിയില്‍ ഖനിയപകടത്തില്‍ 54 പേര്‍ മരിച്ചു

താങ്ഷാന്‍: വടക്കന്‍ ചൈനയിലെ താങ്ഷാനിലെ ഒരു കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 54 പേര്‍ മരിച്ചു. 22 പേരെ കാണാതായി.

താങ്സാനിലെ ലിഗുവാറ്റൂന്‍ ഖനിയില്‍ ഡിസംബര്‍ ഏഴ് ബുധനാഴ്ചയുണ്ടായ സ്ഫോടനത്തില്‍ 104 പേര്‍ ഖനിക്കുള്ളിലകപ്പെട്ടു. ആകെ 186 പേരാണ് ഖനിക്കുള്ളില്‍ ജോലി ചെയ്തിരുന്നത്. ഇവരില്‍ ബാക്കിയുളളവര്‍ രക്ഷപ്പെട്ടു.

ഖനിക്കുള്ളില്‍ പെട്ട് 31 പേരെയും 51 മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചിട്ടുണ്ട്. പുറത്തെത്തിയവരില്‍ മൂന്നുപേര്‍ കൂടി മരിച്ചതോടെയാണ് മരസംഖ്യ 54 ആയി ഉയര്‍ന്നത്.

ഖനിക്കുള്ളിലെ ഷാഫ്റ്റ് ഇപ്പോഴും പ്രവര്‍ത്തനസജ്ജമായിട്ടില്ലാത്തതു കൊണ്ട് ഈ ഖനിക്കുള്ളില്‍ നിന്നും ഇതുവരെ കല്‍ക്കരി ഖനനം ചെയ്തു തുടങ്ങിയിട്ടില്ല. അതിന് മുന്‍പേയാണ് ഖനിയപകടം നടന്നത്.

10 ദിവസം മുന്‍പ് ചൈനയിലെ മറ്റൊരു ഖനിയപകടത്തില്‍ 171 പേര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+