ഇറാക്കില്‍ ബസില്‍ സ്ഫോടനം: 30 പേര്‍ മരിച്ചു
ബാഗ്ദാദ്: ബാഗ്ദാദില്‍ ഒരു ബസിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 30 പേര്‍ മരിച്ചു. നാല്പതോളം പേര്‍ക്ക് പരിക്കേറ്റു.
ഷിയാ നഗരമായ നസിരിയായിലേക്ക് പോകാനിരിക്കുകയായിരുന്ന ബസിലാണ് സ്ഫോടനം നടന്നത്. മരിച്ചവരില്‍ മിക്കവരും ബസിലുണ്ടായിരുന്നവരാണ്. ബസിലെ സ്ഫോടനത്തെ തുടര്‍ന്ന് അടുത്തുള്ള ഒരു ഭക്ഷണശാലയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് മരണസംഖ്യ കൂടാന്‍ കാരണമായത്.
ഒരു കാറിലെത്തിയ ചാവേര്‍ ബസിലേക്ക് ചാടിക്കയറി സ്ഫോടനം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് ബസിനു തീപിടിച്ചു.












Click it and Unblock the Notifications