എയര്‍ മാര്‍ഷല്‍ യാത്രക്കാരനെ വെടിവച്ചുകൊന്നു
ന്യൂയോര്‍ക്ക്: മിയാമി വിമാനത്താവളത്തില്‍ യുഎസ് എയര്‍ മാര്‍ഷല്‍ ഒരു യാത്രക്കാരനെ വെടിവച്ചുകൊന്നു. യാത്രക്കാരന്റെ ബാഗില്‍ ബോംബുണ്ടായിരുന്നുവെന്ന സംശയത്തിലാണ് ഈ കൃത്യം നടത്തിയത്.
അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായ നാല്പത്തിനാലുകാരനായ ഒരു യുഎസ് പൗരനെയാണ് വെടിവച്ചുകൊന്നത്. അതേ സമയം ഇയാളുടെ ബാഗില്‍ ബോംബുണ്ടായിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിന് തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
കൊളംബിയയില്‍ നിന്നും ഓര്‍ലാന്റോയിലേക്ക് പോവുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ത്തിയപ്പോള്‍ തന്റെ ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാന്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നത്രെ. എയര്‍ മാര്‍ഷല്‍ സംഘം ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടി. ഇയാളെ സുരക്ഷാപ്രവര്‍ത്തകര്‍ പിടിച്ചുനിര്‍ത്തിയെങ്കിലും ഇയാള്‍ ബാഗില്‍ കൈയിടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്ക്കുകയായിരുന്നു.
ഇയാള്‍ വിമാനയാത്രയ്ക്കിടെ വല്ലാതെ മാനസികമായ പതര്‍ച്ച പ്രദര്‍ശിപ്പിച്ചതായി യാത്രക്കാര്‍ പറഞ്ഞു.












Click it and Unblock the Notifications