പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പറ്റി ഒന്നും പറയാനില്ല: അദ്വാനി
റായ്പൂര്‍: പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്ക് ഒന്നും പറയാനില്ലെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി. ഭുവനേശ്വറിലേക്ക് പോകുന്ന വഴി മാന വിമാനത്താവളത്തില്‍ വച്ച് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ വച്ച് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമോയെന്നു ചോദിച്ചപ്പോള്‍ ഇതെപ്പറ്റി തനിക്കൊന്നും പറയാനില്ലെന്ന് അദ്വാനി പറഞ്ഞു. താന്‍ എന്തായായും സ്ഥാനം രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ കണ്‍വെന്‍ഷന്‍ 28 മുതല്‍ 30 വരെ മുംബൈയില്‍ നടക്കും.












Click it and Unblock the Notifications