അറബിക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി
അഹമ്മദാബാദ്: മുംബൈയിലെ ആര്‍മേലിയില്‍ നിന്നും ഉപ്പു കയറ്റി വരികയായിരുന്ന ഒരു ചരക്കുകപ്പല്‍ അറബിക്കടലില്‍ മുങ്ങി. കപ്പലിലുണ്ടായിരുന്ന ഏഴ് ജോലിക്കാരെ സമീപത്തു കൂടി പോവുകയായിരുന്ന മറ്റൊരു കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി.
ഗുജറാത്തില്‍ നിന്നും 200 നോട്ടിക്കല്‍ മൈല്‍ അകലെയായാണ് ലക്ഷ്മി പ്രതാപ് എന്ന ചരക്കുകപ്പല്‍ മുങ്ങിയത്. രണ്ടുദിവസം മുന്‍പാണ് ചരക്കുകപ്പല്‍ മുങ്ങിയത്. കപ്പല്‍ ജീവനക്കാര്‍ ഡിസംബര്‍ എട്ട് വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്.
50,000 രൂപ വില വരുന്ന ചരക്കാണ് കപ്പലിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications