ചുഴലിക്കാറ്റ്: ചെന്നൈയില്‍ കനത്ത മഴയുണ്ടാകുമെന്ന് പ്രവചനം
ചെന്നൈ: ചെന്നൈക്കു സമീപം രൂപപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഫാനൂസ് ചെന്നൈയുടെ കൂടുതല്‍ അടുത്തേക്ക് നീങ്ങി. ഇതേത്തുടര്‍ന്ന് ചെന്നൈയിലെ തീരപ്രദേശങ്ങളിലും ആന്ധ്രയുടെ തെക്കന്‍ ഭാഗങ്ങളിലും ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കിലോമീറ്ററില്‍ 60 മുതല്‍ 70 വരെ ശക്തിയില്‍ കാറ്റുവീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് അടുത്തു വരുന്നതിനാല്‍ കടല്‍ പ്രക്ഷബ്ധമായിരിക്കുമെന്നും അതുകൊണ്ട് മുക്കുവരോട് കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ മുതല്‍ ചുഴലിക്കാറ്റ് ചെന്നൈയുടെ പടിഞ്ഞാറന്‍ തീരത്തേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications