ഇപിഎഫ് പലിശ കുറച്ചതിനെ പറ്റി ചര്‍ച്ച നടത്തും: പ്രധാനമന്ത്രി
ദില്ലി: ഇപിഎഫ് പലിശനിരക്ക് കുറച്ചതിനെ പറ്റി തൊഴില്‍ വകുപ്പ് മന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
തൊഴില്‍ സംഘടനകളുടെ കാഴ്ചപ്പാടുകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നു. ഇപിഎഫ് പലിശനിരക്ക് കുറച്ചത് ഇപിഎഫ് ആനുകൂല്യമുളളവരെ ബുദ്ധിമുട്ടിലാക്കുമെന്ന് താന്‍ മനസിലാക്കുന്നതായും സിംഗ് പറഞ്ഞു.
ഇപിഎഫ് പലിശനിരക്ക് കുറച്ച നടപടിയെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വിമര്‍ശിച്ചു.
ഇപ്പോഴുള്ള 9.5ല്‍ നിന്ന് ഇപിഎഫ് പലിശനിരക്ക് 8.5ആയി കുറക്കാന്‍ ഇപിഎഫ് ബോര്‍ഡ് ഡിസംബര്‍ ഏഴിന് ശുപാര്‍ശ ചെയ്തിരുന്നു.












Click it and Unblock the Notifications