ധര്‍മപുരിയില്‍ ടെമ്പോ ലോറിയുമായി കൂട്ടിമുട്ടി 30 സ്ത്രീകര്‍ക്ക് പരിക്ക്
ധര്‍മപുരി: ധര്‍മപുരിയില്‍ ടെമ്പോ ലോറിയുമായി കൂട്ടിയിടിച്ച് 30 സ്ത്രീകള്‍ക്ക് പരിക്കേറ്റു. ധര്‍മപുരിയില്‍ കളക്ടറുടെ വസതിക്ക് സമീപം ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ടെമ്പോയിലുണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.
ഒരു സ്വയംസഹായ സംഘടനയിലെ സ്ത്രീകളാണ് അപകടത്തില്‍ പെട്ടത്. എയ്ഡ്സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തോപ്പൂരില്‍ സംഘടിപ്പിച്ച ഒരു മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത് തിരിച്ചുവരുന്നവരാണ് അപകടത്തില്‍ പെട്ടത്. 75ളം പേര്‍ ടെമ്പോയിലുണ്ടായിരുന്നു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications