വോള്‍ക്കര്‍: പാര്‍ലമെന്ററി കമ്മറ്റിയെ നിയമിക്കണമെന്ന ആവശ്യം തള്ളി
ദില്ലി: വോള്‍ക്കര്‍ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയെ നിയോഗിക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി.
ബിജെപി നേതാവ് വി.എസ് മല്‍ഹോത്രയാണ് ലോക്സഭയില്‍ ഈ ആവശ്യം ഉന്നയിച്ചത്.
ആര്‍.എസ് പഥക് കമ്മറ്റി ഇപ്പോള്‍ത്തന്നെ പ്രശ്നത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പാര്‍ലമെന്ററി കമ്മറ്റിയുടെ ആവശ്യമില്ലെന്നും പ്രതിരോധ വകുപ്പുമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. പ്രതിപക്ഷം ആദ്യം സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടത്. പിന്നീട് ഇതെപ്പറ്റി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പെട്ടെന്ന് പാര്‍ലമെന്ററി കമ്മറ്റിയെക്കൊണ്ടുള്ള അന്വേഷണത്തിന് ആവശ്യപ്പെടുന്നു.
വോള്‍ക്കര്‍ പ്രശ്നവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ അന്വേഷണ കമ്മീഷനെ അറിയിക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.












Click it and Unblock the Notifications