Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയിയുടെ അടുത്തയാളും ഇറാഖ് എണ്ണവിവാദത്തില്‍

ദില്ലി: മുന്‍പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ അടുത്തയാള്‍ക്കും ഇറാഖ് എണ്ണവിവാദത്തില്‍ പങ്കുണ്ടെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി രമേശ് ഭണ്ഡാരി വെളിപ്പെടുത്തി. എന്നാല്‍ ഇയാളുടെ പേര് വെളിപ്പെടുത്താന്‍ സദ്ദാം ഭരണകാലത്ത് ഇറാഖിലെ ഇന്ത്യന്‍ അംബാസഡര്‍ കൂടിയായിരുന്ന ഭണ്ഡാരി തയ്യാറായിട്ടില്ല.

ഒരു വാരികക്കു നല്‍കിയ അഭിമുഖത്തിലാണ് വോള്‍ക്കര്‍ വെളിപ്പെടുത്തലിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുന്ന എന്‍ഡിഎയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണം ഭണ്ഡാരി ഉന്നയിച്ചത്. വാജ്പേയിയോട് വളരെ അടുത്ത ആളെന്നു മാത്രം വെളിപ്പെടുത്തിയ ഭണ്ഡാരി സദ്ദാമിന്റെ മകന്‍ ഉദയ് ഹുസൈനുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നതായി ചില ഇറാഖി കേന്ദ്രങ്ങളില്‍ നിന്ന് തനിക്ക് വ്യക്തമായി വിവരം ലഭിച്ചിരുന്നതായും പറഞ്ഞു. യുഎന്‍ ഉപരോധം മറികടന്ന് ഉദയ് നടത്തിയ എണ്ണ കള്ളക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. ആരൊക്കെ എന്നൊക്കെ ഇറാഖില്‍ പോയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ്കാര്‍ക്കും ഇമിഗ്രേഷന്‍കാര്‍ക്കും വ്യക്തമായ വിവരമുണ്ട്. അന്നത്തെ പല എന്‍ഡിഎ മന്ത്രിമാരും നടത്തിയ ഇറാഖ് യാത്രകളും അന്വേഷണ വിധേയമാക്കണം. എണ്ണ ഇടപാടിനെപ്പറ്റി അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ ബാഗ്ദാദില്‍ നിന്ന് എന്‍ഡിഎ സര്‍ക്കാരിനയച്ച എല്ലാ റിപ്പോര്‍ട്ടുകളും പരസ്യപ്പെടുത്തണമെന്നും ഭണ്ഡാരി ആവശ്യപ്പെട്ടു.

എന്നാല്‍ ഭണ്ഡാരിയുടെ ആരോപണം ബിജെപി വക്താക്കളായ അരുണ്‍ ജെയ്റ്റ്ലിയും വി.കെ മല്‍ഹോത്രയും നിഷേധിച്ചിട്ടുണ്ട്. വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ ഇതെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+