കമ്യൂണിസം ശക്തി പ്രാപിക്കണം: ബുദ്ധദേവ് ഭട്ടാചാര്യ
തിരുവനന്തപുരം: മുതലാളിത്തം കടന്നാക്രമണത്തിന്റെ പാത സ്വീകരിക്കുമ്പോള്‍ കമ്യൂണിസം ശക്തി പ്രാപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. തിരുവനന്തപുരത്ത് ഡിസംബര്‍ ഒന്‍പത് വെളളിയാഴ്ച സിപിഎം പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ കാര്യത്തില്‍ ചൈന ഒരു അദ്ഭുതമാണ്. ഭൂപരിഷ്കരണമില്ലാതെ ഗ്രാമീണ മേഖല വികസിക്കില്ല. ജനപങ്കാളിത്തം പൂര്‍ണമായും ഉറപ്പുവരുത്തിയാല്‍ മാത്രമേ അധികാര വികേന്ദ്രീകരണം ഫലം കാണുകയുളളൂ.
സാമ്പത്തിക വളര്‍ച്ചാനിരക്ക് മാത്രം അടിസ്ഥാനമാക്കിയല്ലാ സിപിഎമ്മിന്റെ വികസനനയമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്‍ പറഞ്ഞു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ സിപിഎം നടത്തിയ സമരപോരാട്ടങ്ങള്‍ വിസ്മരിക്കാനാവില്ലെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
ഞായറാഴ്ചയാണ് പഠനകോണ്‍ഗ്രസ് സമാപിക്കുക.












Click it and Unblock the Notifications