Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെ കേരള പഠനകോണ്‍ഗ്രസ് തുടങ്ങി

തിരുവനന്തപുരം : സിപിഎമ്മിന്റെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരള പഠനകോണ്‍ഗ്രസ് ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്തു.

എകെജി ഹാളില്‍ വച്ചു നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷത വഹിച്ചു. സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍, ഒ.എന്‍.വി കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

2006 മുതല്‍ 16 വരെയുളള കേരള വികസനമാണ് പഠനകോണ്‍ഗ്രസിന്റെ വിഷയം. രാഷ്ട്രീയനേതാക്കളും സാംസ്കാരികനായകരും സംഘടനാ നേതാക്കന്മാരുമുള്‍പ്പെടെയുള്ളവര്‍ പഠനകോണ്‍ഗ്രസില്‍ പ്രബന്ധങ്ങളവതരിപ്പിക്കും.

സ്വകാര്യ, വിദേശ നിക്ഷേപങ്ങള്‍, നേട്ടങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയവ പഠന കോണ്‍ഗ്രസിലെ ചര്‍ച്ചാവിഷയങ്ങളാകും. 1500ഓളം പ്രതിനിധികള്‍ പഠനകോണ്‍ഗ്രസില്‍ പങ്കെടുക്കും. രണ്ടും മൂന്നും ദിവസങ്ങളിലായി നടക്കുന്ന സിമ്പോസിയത്തില്‍ 65ഓളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+