ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ലേബര്‍ റൂമില്‍ ക്യാമറ നിരോധിച്ചു
ആലപ്പുഴ: ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രി ലേബര്‍ റൂമിലും ഗര്‍ഭിണികളുടെ വാര്‍ഡിലും ഓപ്പറേഷന്‍ തീയറ്ററിലും ക്യാമറകള്‍ നിരോധിച്ചു. ക്യാമറയുള്ള മൊബൈല്‍ഫോണും നിരോധിച്ചിട്ടുണ്ട്. അമ്പലപ്പുഴ സ്വദേശിയായ ഒരു യുവതിയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ കയറ്റിയപ്പോള്‍ അവരുടെ ന ചിത്രം മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് ഈ നടപടി.
മെഡിക്കല്‍ കോളേജ് ആശുപ ത്രി സൂപ്രണ്ടിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഫോട്ടോയും എടുക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവുമുണ്ട്. ഇതു സംബന്ധിച്ച് നോട്ടീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും ഉള്‍പ്പെടെയുള്ള പലരും കാമറാ സംവിധാനമുള്ള മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. നവജാത ശിശുക്കള്‍ക്ക് റേഡിയേഷന്‍ കിരണങ്ങള്‍ ഏല്‍ക്കാനും ലേബര്‍ റൂമിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികരണവേദി എന്ന സംഘടന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications