ചന്ദനക്കേസ്: പരാമര്‍ശം നീക്കണമെന്ന വിശ്വനാഥന്റെ ഹര്‍ജി തളളി
-ദില്ലി: ചന്ദനക്കടത്തു കേസില്‍ തനിക്കെതിരെയുളള ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നുള്ള മുന്‍വനംവകുപ്പുമന്ത്രി കെ.പി വിശ്വനാഥന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കര്‍തവ്യങ്ങളില്‍ മന്ത്രിമാര്‍ ഇടപെടുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ചയാണ് കോടതി വിശ്വനാഥന്റെ ഹര്‍ജി പരിഗണിച്ചത്. കേസ് അപ്പീലായി പരിഗണിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ചന്ദനക്കടത്ത് കേസ് പരിഗണിക്കവെ വനംവകുപ്പുമന്ത്രി അടക്കമുള്ള ഉന്നതര്‍ക്ക് ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന് കേരളാ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് അന്ന് വനംവകുപ്പുമന്ത്രിയായിരുന്ന കെ.പി വിശ്വനാഥന്‍ രാജി വയ്ക്കുകായിരുന്നു. ഹൈക്കോടതി തന്നെക്കുറിച്ചു നടത്തിയ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണ് വിശ്വനാഥന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications