Get Updates
Get notified of breaking news, exclusive insights, and must-see stories!

നൗഷാദിനെ രക്ഷിക്കാന്‍ ശ്രമം: അഹമ്മദ്

മലപ്പുറം: സൗദിയില്‍ കണ്ണു ചൂഴ്ന്നെടുക്കല്‍ ശിക്ഷക്കു വിധിക്കപ്പെട്ട നൗഷാദിനെ രക്ഷിക്കാന്‍ കേന്ദ്രം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു.

ആക്രമണത്തില്‍ കണ്ണു നഷ്ടപ്പെട്ട സൗദി പൗരനോട് ദയയപേക്ഷിക്കുന്നതുള്‍പ്പെടെ നൗഷാദിനെ രക്ഷിക്കാനുള്ള എല്ലാ സാധ്യതകളും തങ്ങള്‍ ആരായുന്നുണ്ട്. സൗദിയിലെ നിയമമനുസരിച്ച് അക്രമത്തിന് ഇരയായ ആള്‍ മാപ്പു നല്‍കിയാലേകോടതി കുറ്റവാളിക്ക് മാപ്പു നല്‍കൂ. നൗഷാദിന്റെ ഭാര്യ സൗദി രാജാവിന് ദയാഹര്‍ജി നല്‍കിയാല്‍ എന്തെങ്കിലും പ്രയോജനമുണ്ടാകുമോയെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.

താലിബാന്‍കാര്‍ വധിച്ച മണിയപ്പനെ രക്ഷപ്പെടുത്താനും എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തിയിരുന്നു.

ഭരണതലത്തിലുള്ള ചില പ്രശ്നങ്ങള്‍ മൂലമാണ് ഹജ് തീര്‍ത്ഥാടനകാലത്ത് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത്. ഇത് കുറയ്ക്കാന്‍ സാധിക്കുമോയെന്ന കാര്യം പരിശോധിക്കും.

നിരവധി ബുദ്ധിമുട്ടുകളുണ്ടായിട്ടും അവയെല്ലാം മറികടന്ന് ഇന്ത്യയില്‍ നിന്നുളള ഹജ് തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്നും അഹമ്മദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+