വിമാനം വാഹനവുമായി കൂട്ടിയിടിച്ച് ഒരു മരണം
ചിക്കാഗോ: അമേരിക്കയില്‍ ഒരു ജെറ്റ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി നിരത്തിലിറങ്ങിയിതിനെ തുടര്‍ന്നുണ്ടാ അപകടത്തില്‍ ആറു വയസുള്ള ഒരു കുട്ടി മരിച്ചു.
ബാല്‍ട്ടിമോറില്‍ നിന്നും വരികയായിരുന്ന സൗത്ത് വെസ്റ് എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍ പെട്ടത്.
ചിക്കാഗോയിലെ സിഡ്വെ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാനൊരുങ്ങിയ വിമാനം കനത്ത മഞ്ഞിനെ തുടര്‍ന്ന് റണ്‍വെയില്‍ നിന്നും തെന്നിമാറി നിരത്തിലിറങ്ങുകയായിരുന്നു. റോഡിലുണ്ടായിരുന്ന മറ്റൊരു വാഹനവുമായി വിമാനം കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന കുട്ടിയാണ് മരിച്ചത്.
ഡിസംബര്‍ എട്ട് വ്യാഴാഴ്ച വൈകീട്ട് 7.15നാണ് അപകടമുണ്ടായത്. വിമാനത്തില്‍ 98 യാത്രക്കാരും അഞ്ച് വിമാനജോലിക്കാരും ഉണ്ടായിരുന്നു. റോഡിലെ വാഹനങ്ങളിലുണ്ടായിരുന്ന എട്ടുപേര്‍ക്കും രണ്ട് വിമാനയാത്രക്കാര്‍ക്കു അപകടത്തില്‍ പരിക്കേറ്റു.












Click it and Unblock the Notifications