എഡിബി വായ്പക്കുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി
ദില്ലി: ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നും വീണ്ടും വായ്പയെടുക്കാനുള്ള കേരളത്തിന്റെ ശ്രമം കേന്ദ്രം തള്ളി. ധനമന്ത്രി എസ്.എസ് പളനിമാണിക്യം ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച ലോക്സഭയില്‍ പി.സി തോമസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
കേരളം സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും അനുഭവിക്കുന്ന സംസ്ഥാനമായതു കൊണ്ടാണിത്. ഭരണ നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിന് എഡിബി വായ്പ എടുക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു കേരളത്തിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ അടിസ്ഥാന സൗകര്യവികസനത്തിനല്ലാത്ത പദ്ധതികള്‍ക്ക് താരതമ്യേന പലിശ കൂടുതലുള്ള എഡിബി വായ്പ എടുക്കേണ്ടെന്നാണ് കേന്ദ്രം അറിയിച്ചത്.
ആരോഗ്യ വികസനപരിപാടി മുന്‍ഗണനാ അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതാണെന്ന് കരുതുന്നുണ്ടെങ്കില്‍ വിദേശകടം എടുക്കാതെ മറ്റേതെങ്കിലും മാര്‍ഗം കണ്ടെത്തണം. മറ്റെവിടെ നിന്നെങ്കിലും വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചടച്ചതിന് ശേഷം ആ ഒഴിവിലേക്ക് ഈ പദ്ധതിയുടെ ആവശ്യത്തിനായി വായ്പയെടുക്കുന്നതിന് അപേക്ഷ നല്‍കാമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications