ഫാനൂസ് ഉച്ചയോടെ തീരദേശത്തേക്ക് കടക്കും
ചെന്നൈ: ചെന്നൈയില്‍ രൂപപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റായ ഫാനൂസ് ഡിസംബര്‍ 10 ശനിയാഴ്ച ഉച്ചയോടെ പോണ്ടിച്ചേരിക്കും തോണ്ടിക്കുമിടക്കുള്ള തീരദേശത്തേക്ക് കടക്കും. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചതാണ് ഇക്കാര്യം.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഈ ചുഴലിക്കാറ്റ് ഇപ്പോള്‍ നാഗപട്ടണത്തിന് 200 കിലോമീറ്റര്‍ കിഴക്കായാണ് നിലകൊള്ളുന്നത്.
തമിഴ്നാടിന്റെ ചില തീരപ്രദേശങ്ങളിലും പോണ്ടിച്ചേരിയിലും വെളളിയാഴ്ച രാത്രി മുതല്‍ തന്നെ ശക്തിയായ കാറ്റോടു കൂടിയ മഴ പെയ്യുന്നുണ്ട്. ചെന്നൈ, തിരുവല്ലൂര്‍, കാഞ്ചീപുരം തുടങ്ങിയ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 50-60 വരെ കിലോമീറ്റര്‍ ശക്തിയില്‍ കാറ്റുവീശാന്‍ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് ഭീഷണി കണക്കിലെടുത്ത് ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തീരദേശങ്ങളിലെ 51ളം പ്രദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications