ജമ്മുവില്‍ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു
ജമ്മു: ജമ്മുവിലെ ബ്രഹ്മാന വ്യവസായായ മേഖലയില്‍ ഡിസംബര്‍ 10 ശനിയാഴ്ച രാവിലെ 6.45ന് ഒരു സ്റീല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ബ്രഹ്മാനയിലെ നര്‍ബദ സ്റീല്‍ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. സൈനികര്‍ ഉപയോഗിച്ചതിനു ശേഷം തീയിലിട്ട ഒരു ഷെല്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.
ഫാക്ടറിയിലെ ജോലിക്കാരാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനത്തില്‍ ഫാക്ടറിക്കും ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. സംഭവത്തെ പറ്റി പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.












Click it and Unblock the Notifications