പാചകവാതകത്തിന് 50 രൂപ കൂട്ടാന്‍ പെട്രോളിയം വകുപ്പ് നിര്‍ദേശിച്ചേക്കും
ദില്ലി: പാചകവാതകവില സിലിണ്ടറൊന്നിന് 50 രൂപ വച്ചു വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രപെട്രോളിയം വകുപ്പുമന്ത്രി മണിശങ്കര്‍ അയ്യര്‍ നിര്‍ദേശിച്ചേക്കും. ദാരിദ്രരേഖക്കു മുകളിലുള്ളവര്‍ക്കുള്ള മണ്ണെണ്ണ വില 15 രൂപയാക്കാനും ശുപാര്‍ശ ചെയ്തേക്കും.
ഡിസംബര്‍ 16 വെള്ളിയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഊര്‍ജസംരക്ഷണ സമിതി യോഗത്തില്‍ പെട്രോളിയം വകുപ്പുമന്ത്രി ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.
പാചകവാതകത്തിന് ജനുവരി ഒന്നിന് 50 രൂപയും പിന്നീട് ജൂലൈയില്‍ വീണ്ടും 50 രൂപയും വര്‍ദ്ധിപ്പിക്കാനായിരിക്കും ശുപാര്‍ശ. മണ്ണെണ്ണ വില ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപ വര്‍ദ്ധിപ്പിച്ച് 10 രൂപക്കും നല്‍കാനും നിര്‍ദേശമുണ്ടാകും. മണ്ണെണ്ണ വില ദാരിദ്യ്രരേഖക്കു മുകളിലുള്ളവര്‍ക്ക് 15ല്‍ നിന്നും 18 രൂപയാക്കി വര്‍ഷാവസാനം വീണ്ടും വര്‍ദ്ധിപ്പിക്കാനും നിര്‍ദേശമുണ്ടാകും.


Click it and Unblock the Notifications